രക്തദാനത്തിലും അവയവദാനത്തിലും കേശ ദാനത്തിലും സ്ത്രീകളുടെ പങ്കാളിത്തം ജനകീയവും കാര്യക്ഷമമാക്കുകയും ചെയ്യുന്ന സ്ത്രീ ജ്വാലയുടെ പ്രവർത്തനങ്ങളെ ഡോ. ജസീല മജീദ് അഭിനന്ദിച്ചു. സ്ത്രീകൾക്ക് സാധ്യമല്ലാത്തതായി ലോകത്തിൽ ഒന്നുമില്ലെന്നും ഇനിയും ജനോപകാരപ്രദങ്ങളായ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനുള്ള ത്രാണി ജഗദീശ്വരൻ സ്ത്രീ ജ്വാലക്ക് നൽകട്ടെയെന്നും അവർ ആശംസിച്ചു.
സ്ത്രീ ജ്വാല കോർഡിനേറ്റർ ഷേർലി രാജൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുജാ രാജേന്ദ്രൻ, രമ ദേവി, മഞ്ജുഷ ബിജു കുമാർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കേശദാനം ചെയ്ത കുട്ടികളെയും സ്ത്രീകളെയും ചടങ്ങിൽ ആദരിച്ചു.
ബിപിഡിയുടെ ഗ്ലോബൽ കോർഡിനേറ്ററായിരുന്ന ഡോ. ആന്റണി തോമസിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ടികെ അനിൽ, ഒ. ഷാജി കുമാർ, അനിലാ ഷാജി, ഷാൽബിൻ തുടങ്ങിയവർ ഡോ. ആന്റണി തോമസ് ചെയ്ത മാനവസേവാ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു.
അർബുദം പോലുള്ള രോഗങ്ങളെ കണ്ടെത്തുകയും അവയെ പ്രതിരോധിക്കുന്നതിനെപ്പറ്റിയും ഡോ. റുസ്ന മധുറും പെയിൻ & പാലിയേറ്റിവ് കെയറിനെക്കുറിച്ച് കെ.വി. ഹംസയും അവയവദാനത്തെക്കുറിച്ച് റിട്ട. കേണൽ സന്ധ്യയും ക്ലാസുകളെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. സ്നേഹവിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.