ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ 27-ാമത് ശാഖയായി മായാപുരി-ഹരിനഗർ രൂപീകൃതമായി. സുഭാഷ് നഗർ, മായാപുരി, ഹരിനഗർ, മായാ എൻക്ലേവ്, നാരായണാ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ശാഖ പ്രവർത്തന സജ്ജമാക്കിയത്.
മായാപുരി ഹരി എൻക്ലേവിലെ ഫ്രണ്ടിയർ ഭവനിൽ ഇന്നലെയാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. സിഎൻ രാജൻ കണ്‍വീനറായും എസ്. കൃഷ്ണകുമാർ, സാബു എന്നിവർ ജോയിന്റ് കണ്‍വീനർമാരായും, അംഗങ്ങളായി ബികെ നായർ, പ്രശാന്ത് കുറുപ്പ്, സൈമണ്‍ മൈലപ്ര എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ ഡൽഹി മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ ആരംഭിക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരും ജനറൽ സെക്രട്ടറി കെ.ജെ. ടോണിയും പറഞ്ഞു.
ഡിഎംഎയുടെ 27-ാമത് ശാഖ: മായാപുരി-ഹരിനഗർ ഏരിയ രൂപീകരിച്ചു
11:37 PM Nov 28, 2022 | Deepika.com