നൃൂഡൽഹി/ലുധിയാന: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാർഥനാജീവിതം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീർന്ന വറ്റാത്ത ആത്മീയ ശ്രോതസുമായ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ലുധിയാനാ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ, ഇടവകയുടെ കാവൽപിതാവും, ദേശത്തിന്റെ സൂരൃതേജസുമായി പരിലസിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാംമത് ഓർമപ്പെരുന്നാൾ ഒക്ടോബർ 30 മുതൽ നവംബർ മാസം 6 വരെയുള്ള ദിവസങ്ങളിൽ പൂർവാധികം ഭംഗിയോടും, ഭക്തിയാദരവുകളോടും കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ചണ്ഡീഗഡ് സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. അജു എബ്രഹാം ഈ വർഷത്തെ പെരുന്നാളിനും കണ്‍വൻഷനും, വിശുദ്ധ കുർബാനയ്ക്കും മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും.
30 തീയതി മുതൽ 6 തീയതി വരെ പെരുന്നാൾ അനുഗ്രഹപ്രദമായി ആഘോഷിക്കുന്നതിന് വേണ്ടി വികാരി റവ. ഫാ. എബ്രഹാം മാത്യൂ, സെക്രട്ടറി ജോബ് പി. തോമസ്, ട്രസ്റ്റി സിജോ വിൽസണ്‍ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
30 ഞായറാഴ്ച വിശൂദ്ധ കുർബാനയ്ക്കുശേഷം റവ. ഫാ. എബ്രഹാം മാത്യൂ, പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു, എല്ലാ ദിവസവും വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥനയും, ഗാനശുശ്രൂഷയും തുടർന്ന് വചന ശുശ്രൂഷയും,മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.
5-ാം തീയതി ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാർഥനയെ തുടർന്ന് നഗരം ചുറ്റിയുളള ഭക്തിനിർഭരമായ റാസയും, ആശീവാദം നൽകുകയും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. 6 ഞായറാഴ്ച രാവിലെ 7. 30 ന് പദയാത്രകൾക്ക് സ്വീകരണം. 8ന് പ്രഭാതനമസ്കാരം തുടർന്ന് വിശൂദ്ധ മൂന്നിനുമേൽ കുർബാനയും. ആശിർവാദം, നേർച്ച, ഉച്ചഭക്ഷണം പെരുന്നാൾ കൊടിയിറക്ക്.
പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാളും കണ്‍വൻഷനും
10:50 PM Oct 31, 2022 | Deepika.com