ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റിന്റെ പത്താമത് വാർഷിക ആഘോഷം 2023 ജനുവരി 8 തീയതി നടത്തപ്പെടുന്നു.
വാർഷികാഘോഷത്തിനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം ഇടവക വികാരി ഫാ. ജോണ്‍ കെ ജേക്കബ്, ഫാ. ബിനു ബി. തോമസ്, ഫാ. കിറിലോസ് ഗബ്രിയേൽ( കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് ) എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. സൊസൈറ്റി വൈസ് ചെയർമാൻ ഫിലിപ്പ് ചാക്കോ, ഇടവക ട്രസ്റ്റി മെർലിൻ മാത്യു, സെക്രട്ടറി അജിത്ത് എബ്രഹാം, പ്രോഗ്രാം കണ്‍വീനേഴ്സ് കോശി പ്രസാദ്, ജയ്മോൻ ചാക്കോ, ജോണ്സണ് ബി പുത്തൂർ എന്നിവരും സന്നിഹിതരായിരുന്നു.
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീതമത്സര ദശാബ്ദി ആഘോഷം
10:37 PM Oct 31, 2022 | Deepika.com