ന്യൂഡൽഹി: കൈരളി സമാജം ഡൽഹിയുടെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 8ന് രാവിലെ 10 മുതൽ ലക്ഷ്മി ഭായി നഗറിലെ ഉല്ലാസ് ഭവനിൽ അരങ്ങേറി.
ചെയർമാൻ പിഎസ്എം പിള്ള അധ്യക്ഷത വഹിച്ച ചടങ്ങ് സോഹൻലാൽ ശർമ്മ ഉദ്ഘാടനം ചെയ്തു. ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള(ബിപിഡി കേരള) ചെയർമാൻ അനിൽ റ്റി കെ മുഖ്യാതിഥിയായി പങ്കെടുത്തു. സെക്രട്ടറി ബിജു കുമാർ, സുരേഷ് കെ ജി, ബിന്ദു മുരളി, ശാന്റി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളക്കും ശേഷം മുതിർന്ന അംഗങ്ങളെ ആദരിക്കുകയും, കലാകാര·ാർക്ക് സമ്മാനം വിതരണവും നടത്തുകയുണ്ടായി.ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.
കൈരളി സമാജം ഡൽഹി ഓണാഘോഷം സംഘടിപ്പിച്ചു
06:52 AM Oct 12, 2022 | Deepika.com