ചാരിറ്റി പ്രവർത്തനങ്ങളുടെ സമ്മാന കൂപ്പണിന്റെ ഒന്നാംസമ്മാനം സാജു തോമസിന്
06:51 AM Oct 12, 2022 | Deepika.com
ന്യൂഡൽഹി : ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവകയിലെ സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ഓണാഘോഷ പ്രവർത്തനങ്ങളുടെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഒന്നാം സമ്മാനത്തിന് സാജു തോമസ് അർഹനായി. ഇടവക സഹവികാരി റവ. ഫാ.സജു തോമസാണ് സമ്മാനം നൽകിയത്. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് സജു മാത്യു, ട്രഷറർ സാം സാമൂവൽ, സാജൻ ജോർജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മാനദാനം.