ന്യൂഡൽഹി: ഡൽഹി എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും രക്ഷാധികാരി ജസ്റ്റിസ് റിട്ടയേഡ് കുര്യൻ ജോസഫ് (സുപ്രീംകോർട്ട് )ലജ്പത് ഭാവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്തു.
എറണാകുളം കൂട്ടായ്മയുടെ പ്രസിഡന്റ് അനിൽ ടി.കെ. അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികൾ പ്രിൻസിപ്പൽ ഡയറക്ടർ Comptroller And Auditor General of India സുബു റഹ്മാൻ, സീനിയർ അഡ്വക്കറ്റ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ മനോജ് വി. ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. എറണാകുളം കൂട്ടായ്മയുടെ സെക്രട്ടറി കെ.പി. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. വോട്ട് ഓഫ് താങ്ക്സ് കെ ജി സുരേഷ് ജി പറഞ്ഞു. കൂടാതെ എറണാകുളം കൂട്ടായ്മ തയാറാക്കി മാർക്കറ്റ് ചെയ്യുന്ന പ്രോഡക്റ്റിന്റെ ഉദ്ഘാടനവും ജസ്റ്റിസ് കുര്യൻ ജോസഫ് , സുഹൂ റഹ്മാൻ സാറിനു കൊടുത്തു ഉദ്ഘാടനം ചെയ്തു. തുടർന്ന് വോയിസ് ഓഫ് ഡൽഹിയുടെ ഗാനമേള നടത്തപ്പെട്ടു.
ഡൽഹി എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
12:16 AM Sep 27, 2022 | Deepika.com