ന്യൂഡൽഹി: കനത്ത മഴയിൽ വലഞ്ഞ് ഡൽഹി. തുടർച്ചയായി മൂന്നു ദിവസം കനത്ത മഴ പെയ്തതോടെ ഡൽഹിയും പരിസര നഗരങ്ങളും വെള്ളക്കെട്ടിലായി. മിക്ക പാതകളിലും വെള്ളം കെട്ടികിടക്കുന്നതിനാൽ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടായത്. റോഡുകളിൽ മരം വീണതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
വെള്ളിയാഴ്ച രാവിലെ മുതൽ ഇടവിട്ട് ശക്തമായ മഴ പെയ്തതോടെയാണ് നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളംകയറിയത്. കുറച്ചു ദിവസം കൂടി ഡൽഹിയിൽ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഡൽഹിയോട് ചേർന്നുള്ള ഹരിയാനയിൽ ഗുരുഗ്രാമിൽ സ്വകാര്യ കന്പനികളിലെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. നോയ്ഡയിൽ സ്കുളുകൾക്ക് അവധി നൽകി.
ഡൽഹിയിൽ കനത്ത മഴ; നഗരത്തിന്റെ പ്രധാന റോഡുകൾ വെള്ളക്കെട്ടിൽ
10:51 PM Sep 24, 2022 | Deepika.com