കരോൾ ബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനയിൽ തിരുനാൾ ആഘോഷം
10:44 PM Sep 24, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹി കരോൾ ബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനയിൽ ഞായറാഴ്ച തിരുനാൾ ആഘോഷം . ഫരീദാബാദ് രൂപത സഹായ മെത്രാൻ ബിഷപ് ജോസ് പുത്തൻ വീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ സഹായ മെത്രാൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ശിങ്കാരി മേളം, സ്നേഹ വിരുന്ന്, ഗാനമേള എന്നിവ നടക്കും.