ഡിഎംഎസ് തിരുവോണ സന്ധ്യ നടത്തി

11:54 AM Sep 10, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹി മലയാളി സംഘത്തിൻ്റെ തിരുവോണ സന്ധ്യ ചിത്തരഞ്ജൻ പാർക്കിലെ ബി സി പാൽ ഓഡിറ്റോറിയത്തിൽ നടന്നു. ഡിഎംഎസ് പ്രസിഡന്‍റ് കെ സുന്ദരേശൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ ഐഎഎസ് മുഖ്യാതിഥിയായിരുന്നു.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് എൻ അശോകൻ, വേൾഡ് മലയാളി കൗൺസിൽ ഉത്തർ പ്രദേശ് ഘടകം ചെയർമാൻ മുരളീധരൻ പിള്ള, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സികെ പ്രിൻസ്, ശ്രീനാരായണ കേന്ദ്ര ഡൽഹി വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡൻറ് സി കേശവൻ കുട്ടി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇകെ ശശിധരൻ, തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സാമൂഹിക പ്രവർത്തകനും ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റുമായ ജി ശിവശങ്കരൻ, സാമൂഹിക പ്രവർത്തകനും ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റുമായ സി കേശവൻകുട്ടി എന്നിവർക്ക് ഡിഎംഎസ്-ന്റെ വിശിഷ്ട സേവന പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കൂടാതെ ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരള ചെയർമാൻ ടികെ അനിൽ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി സെക്രട്ടറി പിഎൻ ഷാജി, എസ്എൻഡിപി ആശ്രം ശാഖാ സെക്രട്ടറി എംഎസ് ജയിൻ, മയൂർ വിഹാർ ഫേസ്-3 നിത്യചൈതന്യ കളരി ഗുരുക്കൾ മുരുകൻ, ഭരത് നാട്യം നർത്തകിയും നൃത്താധ്യാപികയുമായ നിഷ പ്രദീഷ് എന്നിവർക്ക് സാമൂഹ്യ സേവന പുരസ്‌കാരവും ചടങ്ങിൽ സമ്മാനിച്ചു.

മെഡിക്കൽ, ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള സമൂഹ്യ സേവന പുരസ്‌കാരങ്ങൾ എൻ.ഐ.ടി.ആർ.ഡി. സീനിയർ നഴ്സിംഗ് ഓഫീസർ വത്സല മനോജ്, ശ്രീമതി ലൈലമ്മ പീറ്റർ, ആർ.എം.എൽ ഹോസ്‌പിറ്റൽ സീനിയർ നഴ്സിംഗ് ഓഫീസറും ബ്ലഡ് ഡോണേഴ്‌സ് കേരള ഡൽഹി ചാപ്റ്റർ അഫ്നീദ് അഫ്‍മൽ എന്നിവർക്കും സമ്മാനിച്ചു.

കളരി ഗുരുക്കൾ മുരുകനും സംഘവും അവതരിപ്പിച്ച വിവിധ ആയോധന മുറകളോടെ കലാപരിപാടികൾ ആരംഭിച്ചു. കലാശ്രീ കലാമണ്ഡലം രാധാ മാരാരും സംഘത്തിന്റെയും കഥകളി, ഭരതനാട്യം, നിഷാ പ്രദീഷും സംഘത്തിന്റെയും നാടോടി നൃത്തം, എൻഎസ്എസ് കരയോഗം കാൽകാജിയുടെ വിവിധ കലാപരിപാടികൾ, ജോജോ കുഴിക്കാട്ടിൽ, മനോജ് ജോർജ്ജ്, നന്ദൻ, സുജയ് പാലാ, അയോണ തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേള എന്നിവ തിരുവോണ സന്ധ്യക്ക് മിഴിവേകി. ഓണവിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.