ന്യൂഡൽഹി: 168-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സെപ്റ്റംബർ 10 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയിൽ ആഘോഷിക്കുന്നു.
രമേഷ് ബിദൂരി എം.പി മുഖ്യാതിഥയായിരിക്കുന്ന ചടങ്ങിൽ വിശ്ഷ്ടാതിഥികളായി ശ്രീനിവാസൻ തന്പുരാൻ, മനുവേൽ മെഴുകനാൽ, രാജശേഖരൻ നായർ, കെ ആർ മനോജ് തുടങ്ങിയ വ്യക്തികൾ പങ്കെടുക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ ബീന ബാബു റാമിനെയും മുതിർന്ന അംഗമായ എ കെ. പീതാംബരൻ അവർകളേയും ആദരിക്കുന്നതാണ്. തുടർന്ന് അനിത ബാബുവും സംഘവും അവതരിപ്പിക്കുന്ന നൃത്തം, എസ്എൻഡിപി ഉത്തം നഗർ ശാഖയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ പരിപാടികളും ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡു വിതരണത്തിനുശേഷം ചതയവിരുന്നും (ഓണ സദ്യ) ഉണ്ടായിരിക്കുന്നതാണ്.
ശ്രീനാരായണ ഗുരുജയന്തി ആഘോഷം
12:17 AM Sep 10, 2022 | Deepika.com