ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിനവും, സ്വാതന്ത്ര്യ ദിന പരിപാടികളും ആഘോഷിച്ചു. സ്വാതന്ത്രദിനത്തോടുബന്ധിച്ചു വിവിധയിന ഫാൻസി ഡ്രസ്് വേഷത്തിൽ കൊച്ചുകുട്ടികൾ ആകർഷികമായിരുന്നു.
ഓർത്തഡോക്സ് സഭ ഡൽഹി റവ.ഫാ സജി യോഹന്നാൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ജോണ്‍ കെ ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങളും, കണ്‍വീനർമാരായ ജെയ്മോൻ ചാക്കോ, എബി മാത്യു എന്നിവർ ചേർന്ന് മുഴുവൻ പരിപാടികളും ഏകോപിപ്പിച്ചു. ഇടവകയിലെ ആത്മീയ സംഘടനകളായ സണ്‍ഡേ സ്കൂൾ, എംജിഒസിഎസ്എം, യുവജന പ്രസ്ഥാനം, പ്രാർഥന ഗ്രൂപ്പുകൾ എന്നിവയുടെ പ്രത്യേക പരിപാടികൾ ഇടവക ദിനത്തിന്റെ പ്രത്യേകതയായിരുന്നു.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനവും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു
03:12 AM Aug 18, 2022 | Deepika.com