ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 രാവിലെ 10ന്് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡിഎംഎയുടെ 25 ശാഖകളേയും പ്രതിനിധാനം ചെയ്തുകൊണ്ട് ശാഖാ ഭാരവാഹികൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ത്രിവർണ പതാകകളേന്തി വ്യസ്ത്യസ്ഥമായ രീതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
തുടർന്ന് പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കെജെ, ട്രഷറർ മാത്യു ജോസ്, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, കേന്ദ്ര നിർവാഹക സമിതി അംഗം അനില ഷാജി, ജനക് പുരി ഏരിയ ചെയർമാൻ മാമൻ മാത്യു, ആർകെ പുരം ഏരിയ സെക്രട്ടറി ഓ ഷാജി കുമാർ എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, ജോയിന്റ് ട്രഷറർ പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ കെ.വി ബാബു, വിവിധ ഏരിയ ഭാരവാഹികൾ, ഡിഎംഎ കുടുംബാംഗങ്ങൾ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. മധുര വിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
ഡിഎംഎയുടെ നേതൃത്വത്തിൽ ആസാദി കി അമൃത് മഹോത്സവം
12:13 AM Aug 17, 2022 | Deepika.com