ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വികാരി ഫാ. യാക്കോബ് ബേബി കൊടിയേറ്റി. സഹവികാരി ഫാ. ജെയ്സണ് ജോസഫ് സഹകർമികത്വം വഹിച്ചു.
ഓഗസ്റ്റ് 12, 13 തീയതികളിലായി കണ്വൻഷന് വന്ദ്യ. ബസാലെൽ റന്പാൻ മുഖ്യപ്രഭാഷണം നടത്തും. 14ന് വൈകിട്ട് ഭക്തിനിർഭരമായ റാസ നടത്തപ്പെടും. ഓഗസ്റ്റ് 15ന് രാവിലെ പ്രഭാത നമസ്കാരത്തിനുശേഷം നടത്തപെടുന്ന വിശുദ്ധ മൂന്നിമേൽ കുർബാനയ്ക്ക് അടൂർ കടന്പനാട് ഭദ്രസനധിപൻ ഡോ. സകറിയാസ് മാർ അപ്രേം മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ആശിർവാദം, നേർച്ചവിളന്പ് എന്നിവയോട് പെരുന്നാൾ സമാപിക്കും.
പെരുന്നാളിന് കൊടിയേറി
07:12 PM Aug 08, 2022 | Deepika.com