ജനക്പുരി സെൻറ് തോമസ് ഇടവകയിലെ തിരുനാളിന് കൊടിയേറ്റി
07:23 PM Jul 23, 2022 | Deepika.com
ന്യൂഡൽഹി: ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവകയിൽ തിരുനാൾ കൊടിയേറ്റ് ജൂലൈ 22 വെള്ളിയാഴ്ച വൈകിട്ട് 7ന് ഇടവക വികാരി റവ. ഫാ. ഷിജോ ഒറ്റപ്ലാക്കലിന്റെ സാന്നിധ്യത്തിൽ റവ. ഫാ. ഷിന്േറാ കോലത്തുപടവിൽ നടത്തി. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് ആഘോഷമായി നടത്തപ്പെട്ടു. റവ. ഫാ. ഷിന്േറാ കോലത്തുപടവിൽ മുഖ്യ കാർമികത്വം വഹിച്ചു.