ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലൈ 17 ഞായറാഴ്ച മുതൽ രാമയണ മാസം ആചരിക്കുന്നു. രാമായണ മാസാചരണത്തിന്റെ ഭാഗമായി ദിവസവും രാമായണ പാരായണവും ഉണ്ടാവും.
രാവിലെ 5.30ന് നിർമ്മാല്യ ദർശനത്തോടെ നട തുറക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ രാമായണം പാരായണം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
പൂജകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 9811219540, 8800552070 എന്നീ നന്പരുകളിൽ ബന്ധപെടാവുന്നതാണ്.
ഗുരുഗ്രാം സെക്ടർ 21 ധർമ്മ ശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചാരണ മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ധർമ്മ ശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചാരണ മഹോത്സവം പ്രമാണിച്ച് ജൂലൈ 17 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 16 വരെ ദിവസവും രാവിലെ 5.30ന് നിർമ്മാല്യ ദർശനം, മലർ നിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവ നടക്കും. തുടർന്ന് പതിവ് പൂജകളും ഉണ്ടാവും.
17ന് വൈകിട്ട് 5.30ന് നട തുറക്കും. 6.30-ന് ദീപാരാധന, ദീപക്കാഴ്ച തുടർന്ന് അയ്യപ്പ സേവാ സമിതി ഗുരുഗ്രാം അവതരിപ്പിക്കുന്ന ഭജന. 8ന് അത്താഴപൂജ. 8.30ന് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണം.
രാമായണ മാസാചരണ മഹോത്സവത്തിന്റെ ഭാഗമായി കർക്കിടകം 1 മുതൽ 31 വരെ ദിവസവും ഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടായിരിക്കും.
പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനായി ദേവസ്വം ഓഫീസുമായി 01244004479, 9311874983 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.
നജഫ്ഗഡ് ക്ഷേത്രത്തിൽ രാമായണ മാസാചരണം
11:45 PM Jul 16, 2022 | Deepika.com