ഒടിയൻ മാണിക്യന്റെ യൗവ്വന കാലഘട്ടമാണ് തേങ്കുറിശിയിൽ അറുപത് ദിവസത്തെ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നതെന്നും മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ,കൈലാഷ് എന്നിവരും ഇവിടെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിലെ തന്റെ യൗവ്വന കാലഘട്ടത്തിനായി മോഹൻലാൽ ശരീര ഭാരം കുറച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്.