ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗണ്‍സിൽ യോഗം ജൂലൈ 3 ഞായറാഴ്ച രാവിലെ 11ന് ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.
നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രത്യേക ജനറൽ കൗണ്‍സിൽ യോഗത്തിലെ അജണ്ട.
ഡിഎംഎയുടെ 25 ഏരിയകളിലെയും ജനറൽ കൗണ്‍സിൽ അംഗങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാമെന്ന് ജനറൽ സെക്രട്ടറി ടോണി കെ.ജെ പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7838891770, 8287524795
ഡൽഹി മലയാളി അസോസിയേഷന്റെ ജനറൽ കൗണ്‍സിൽ യോഗം ഞായാറാഴ്ച
12:21 AM Jul 01, 2022 | Deepika.com