പൃഥ്വിരാജിന്റെ നായികയായി തെന്നിന്ത്യൻ താരസുന്ദരി അമലാ പോൾ എത്തുന്നു. ഇതാദ്യമായിട്ടാണ് പൃഥ്വിരാജിന്റെ നായികയായി അമല അഭിനയിക്കാൻ പോകുന്നത്. സൂപ്പർ സംവിധായകൻ ബ്ലസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അമലാ പോൾ അഭിനയിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന സൂപ്പർ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ നായക കഥാപാത്രമായ നജീബിന്റെ ഭാര്യ സൈനുവിന്റെ വേഷത്തിലാണ് അമല അഭിനയിക്കുക. നജീബ് ആയി അഭിനയിക്കാൻ പൃഥ്വിരാജ് കഠിന പരിശ്രമത്തിലാണ് ഇപ്പോൾ. സൂപ്പർ സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ഈ ചിത്രത്തിലൂടെ 25 വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതും പ്രത്യേകതയാണ്.
റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നടത്തുന്നു. കെ.യു. മോഹനൻ ആണ് കാമറമാൻ. പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ ഉടമസ്ഥതിയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിർമിക്കുന്നത്. കുവൈറ്റ്, ഒമാൻ, ജോർദാൻ, ദുബായ് എന്നിവിടങ്ങളിലായാവും ചിത്രീകരണം. മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട, വായിച്ച നോവലാണ് ബെന്യാമിന്റെ ആടുജീവിതം.
അമലാ പോൾ ഇനി പൃഥ്വിരാജിന്റെ നായിക
01:03 PM Feb 19, 2018 | Deepika.com