ന്യുഡൽഹി: ഫരീദാബാദ് രൂപത നെബ് സരായി ഹോളി ഫാമിലി സീറോ മലബാർ ഇടവകയിലെ നഴ്സസ് ഗിൽഡിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി വൈറ്റ് ക്രോസ്സ് സൊസൈറ്റി യുമായി ചേർന്ന് രക്ത ദാന ക്യാന്പ് സംഘടിപ്പിച്ചു.
രക്ത ദാനത്തിന്റെ മഹ്ത്വം തിരിച്ചറിഞ്ഞു സ്ത്രീ പുരുഷ ഭേദമന്യേ അന്‍പതിലധികം ഇടവകാംഗങ്ങൾ രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി. പള്ളി വികാരി ഫാ. അഭിലാഷ് കുരിയൻ എംഎസ്ടി രക്തദാന ക്യാന്പ് ഉദഘാടനം ചെയ്ത് സംസാരിച്ചു. നഴ്സസ് ഗിൽഡ് പ്രസിഡന്റ് റാണി രാജേഷ്, സെക്രട്ടറി അനൂപ്, കൈക്കാരന്മാരായ ജോബിച്ചൻ, അജി എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
12:34 AM May 11, 2022 | Deepika.com