ന്യൂഡൽഹി: 2008 മുതൽ ഫരീദാബാദ് രൂപതയിലെ യുവജനങ്ങൾക്കായി നടത്തിവരുന്ന എഫ്ഫാത്ത യുവജന കൺവെൻഷൻ ഈ വർഷം മെയ് ഒന്നാം തീയതി ഞായറാഴ്ച ഡൽഹി ജസോള ഫാത്തിമ മാതാ ദേവാലയത്തിൽ നടത്തപ്പെടുന്നു. രാവിലെ 8.30ന് ഫരിദാബാദ് രൂപതാദ്ധ്യക്ഷൻ അഭിവദ്ധ്യ മാർ കുര്യക്കോസ് ഭരണികുളങ്ങര കൺവെൻഷൻ ദീപം തെളിയിച്ചു ഉൽഘാടനം ചെയ്യുന്നതാണ്.
ആർജെ ജോസഫ് അന്നകുട്ടി ജോസ് ആണ് ഈ വർഷം എഫ്ഫാത്താ കൺവെൻഷൻ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും കൺവൻഷൻ നടത്തപ്പെടുക.
ജസോള ഫാത്തിമ മാതാ ഇടവക യുവജന പ്രസ്ഥാനമായ ഡി.എസ്.വൈ.എം ആണ് എഫാത്ത യുവജന കൺവെൻഷൻ സംഘാടകർ.
ഡി.എസ്.വൈ.എം എഫ്ഫാത്താ 2022 ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ
02:08 PM Apr 30, 2022 | Deepika.com