ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ ആഭിമുഖ്യത്തിൽ ഏരിയ ഓഫീസിൽ വിഷുക്കണി ഒരുക്കി വിഷുദിനം ആഘോഷിച്ചു.
കമനീയമായി അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിലെ നിലവിളക്ക് കൊളുത്തി ഏരിയ ചെയർമാൻ വർഗീസ് പി. മാമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി.
തുടർന്ന് ഡിഎംഎ ജനക്പുരി ഏരിയയുടെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി ഏരിയ നിർവാഹക സമിതി അംഗം സുശീൽ തയ്യാറാക്കിയ ഡിജിറ്റൽ ഇ-മാഗസിൻ ന്ധധ്വനിന്ധ പ്രകാശനം ചെയ്തു. ഏരിയയുടെ 2022-23 വർഷത്തേക്കുള്ള മെന്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഏരിയ ചെയർമാൻ കുമാരി സ്നേഹയ്ക് നൽകി നിർവഹിച്ചു.
ചടങ്ങുകൾക്ക് ഏരിയ ട്രഷറർ റജിമോൻ കെ എൽ, ജോയിന്റ് ട്രഷറർ ജോസ്, വനിതാ വിഭാഗം കണ്‍വീനർ ജെസ്സി ഹരി, എക്സിക്യൂട്ടീവ് അംഗങ്ങളായ കൃഷ്ണദാസ്, സുശീൽ, ശ്രീജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
പി.എൻ. ഷാജി
ഡിഎംഎ ജനക്പുരി ഏരിയയുടെ വിഷുക്കണി
08:09 PM Apr 20, 2022 | Deepika.com