നിലന്പൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാലിയാർ പഞ്ചായത്തിലെ മുട്ടിയേൽ വാർഡിനെ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തിയും പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. മുട്ടിയേലിൽ നടന്ന ചടങ്ങിൽ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിജ്ഞയുമെടുത്തു. ചടങ്ങിൽ വാർഡിനെ മാലിന്യമുക്ത വാർഡായി ചാലിയാർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് തോണിയിൽ പ്രഖ്യാപിച്ചു.
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കമ്മത്ത്, നഴ്സുമാരായ ശ്രീകല, നഹീമ, ആശാ വർക്കർമാരായ റസിയ മട്ടേൽ, പ്രമീള, സിഡിഎസ് അംഗം ആബിദാ, നവധാര ക്ലബ് സെക്രട്ടറി ഷംസുദ്ദീൻ, വ്യാപാര പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വിനോദ സഞ്ചാരികൾ വ്യാപകമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന കാഞ്ഞിരപ്പുഴയുടെ മതിൽമൂല ഭാഗത്ത് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മുട്ടിയേൽ-ആഢ്യൻപാറ റോഡും ശുചീകരിച്ചു.