+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴു​ക്കു​ചാ​ലു​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ പെ​യ്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്നതി​നാ​ൽ വ്യാ​പാ​രി​ക​ൾ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്
അ​ഴു​ക്കു​ചാ​ലു​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം: മ​ർ​ച്ച​ന്‍റ്സ്  അ​സോ​സി​യേ​ഷ​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ പെ​യ്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്നതി​നാ​ൽ വ്യാ​പാ​രി​ക​ൾ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സി​ൽ വെ​ള്ളം നി​റ​ഞ്ഞ് ക​ട​ക​ളി​ൽ നാ​ശം സം​ഭ​വി​ച്ചു. ഇ​തി​നു പ​രി​ഹാ​ര​മാ​യി ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ് മൂ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​പി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ല​ത്തീ​ഫ് ടാ​ല​ന്‍റ്, യൂ​സ​ഫ് രാ​മ​പു​രം, പി.​പി സൈ​ത​ല​വി, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഷൈ​ജ​ൽ കാ​ജാ​മു​ഹ​യു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More in Malappuram :