+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​രു​ണ്യ​ത്തി​ന്‍റെ ജീ​വി​ത ശൈ​ലി സ്വീ​ക​രി​ക്ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

വാ​ഴ​ക്കു​ളം: ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന​വ​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കു ചേ​ര​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. വാ​ഴ​ക്കു​ളം വി​ശ്വ​ജ
കാ​രു​ണ്യ​ത്തി​ന്‍റെ ജീ​വി​ത ശൈ​ലി സ്വീ​ക​രി​ക്ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
വാ​ഴ​ക്കു​ളം: ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന​വ​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കു ചേ​ര​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൗ​തി​ക​മോ ബൗ​ദ്ധി​ക​മോ ആ​യ സ​ന്പ​ത്ത് ത​ല​മു​റ​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ലു​പ​രി ആ​ത്മീ​യ സ​ന്പ​ത്ത് കൈ​മാ​റാ​ൻ നാം ​ത​യാ​റാ​ക​ണ​മെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു. റ​വ.​ഡോ.​ തോ​മ​സ് കോ​ട്ടു​പ്പ​ള്ളി​ൽ ക്ലാ​സ് ന​യി​ച്ചു. മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. മോ​ണ്‍.​ ഫ്രാ​ൻ​സി​സ് കീ​ര​ന്പാ​റ, വി​ശ്വ​ജ്യോ​തി കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ നെ​ടു​ന്പു​റ​ത്ത്, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യ ഇ​ട​വ​ക​ക​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും 17നു ​ന​ട​ക്കുന്ന രൂ​പ​ത ദി​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.