+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ-ടൂ​റി​സം സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മ​ന്ത്രി റോ​ഷി

ഇ​ടു​ക്കി: ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്
ആ​രോ​ഗ്യ-ടൂ​റി​സം സാ​ധ്യ​ത  പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: മ​ന്ത്രി റോ​ഷി
ഇ​ടു​ക്കി: ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ . ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ർ​ത്തോ​പീ​ഡി​ക്സ് വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​പീ​ഡി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​മേ​ഷ് സെ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി​നേ​ഷ് സേ​ന​ൻ, ഡോ. ​കാ​ർ​ത്തി​ക് കൈ​ലാ​സ്, ഡോ. ​പ്ര​ദീ​പ് കൊ​ട്ടാ​ടി​യ, ഡോ. ​മി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.