ഇരിങ്ങാലക്കുട: കഥകളിസംഗീതത്തിലെ അതുല്യ പ്രതിഭയും ഗുരുവര്യനുമായിരുന്ന കലാമണ്ഡലം ഗംഗാധരന്റെ സ്മരണാർഥം ഇരിങ്ങാലക്കുട ഡോ.കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ സഹകരണത്തോടെ കലാമണ്ഡലം ഗംഗാധരൻ അനുസ്മരണ സമിതി ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ ഇന്ന് വൈവിധ്യമാർന്ന പരിപാടികളോടെ ’ആശാൻ സ്മൃതി’ സംഘടിപ്പിക്കും.
രാവിലെ ഒന്പതിന് ആശാന്റെ സഹധർമ്മിണി സതിയമ്മ ഗംഗാധരൻ ആശാന്റെ ചിത്രത്തിന് മുന്പിൽ ഭദ്രദീപം തെളിയിച്ച് ’ആശാൻ സ്മൃതി’യ്ക്ക് തുടക്കം കുറിക്കും. തുടർന്ന് പുഷ്പാർച്ചന, കലാമണ്ഡലം ഗംഗാധരൻ അനുസ്മരണ സമിതിയുടെ സ്ഥാപക സെക്രട്ടറി എൻ. രാമദാസ് അനുസ്മരണം എന്നിവ നടക്കും. 9.30 ന് കിർമ്മീരവധം കഥകളി ചൊല്ലിയാട്ടം അരങ്ങേറും. 10.30 മുതൽ ഗംഗാധരൻ ആശാന്റെ ശിഷ്യരായ ഗായകർ പങ്കെടുക്കുന്ന സംഗീതാർച്ചന ഉണ്ടാകും. രണ്ടിന് ഗംഗാധരൻ ആശാൻ സജീവമായിരുന്ന സുവർണകാലത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യൻ യശ:ശരീരനായ കലാമണ്ഡലം വെണ്മണി ഹരിദാസുമൊത്ത് അദ്ദേഹം പാടിയ അരങ്ങിന്റെ പുനരവതരണം ഉണ്ടായിരിക്കും.
കലാനിരൂപകൻ വി. കലാധരൻ മോഡറേറ്ററായി നടക്കുന്ന സോദാഹരണ ചർച്ചയിൽ കോട്ടയ്ക്കൽ പി.ഡി. നന്പൂതിരി, കലാമണ്ഡലം ബാബു നന്പൂതിരി, കലാമണ്ഡലം ഹരീഷ്കുമാർ എന്നിവർ പങ്കെടുക്കും. നാലിന് കോട്ടയ്ക്കൽ പി.ഡി. നന്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണസമ്മേളനത്തിൽ പാലനാട് ദിവാകരൻ അനുസ്മരണപ്രഭാഷണവും അനിയൻ മംഗലശേരി ആശംസാപ്രസംഗവും നടത്തും. ചടങ്ങിൽ എൻ. രാമദാസ് മെമ്മോറിയൽ അവാർഡ് കഥകളി യുവഗായകൻ കലാമണ്ഡലം കൃഷ്ണകുമാറിന് സമ്മാനിക്കും.
അഞ്ചിന് ആരംഭിക്കുന്ന കഥകളിയിൽ നളചരിതം രണ്ടാംദിവസം ഉത്തരഭാഗം അരങ്ങേറും. തുടർന്ന് കിരാതം കഥകളിയും അരങ്ങിലെത്തും. ഈ രണ്ട് കഥകളിയിലും കലാമണ്ഡലം ഗംഗാധരന്റെ ശിഷ്യപ്രശിഷ്യരായ ഗായകർ സംഗീതമൊരുക്കും.