തൃക്കൂർ: കല്ലൂർ മഠം സ്റ്റോപ്പിലെ വളവിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്. കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ സനൂപ്, യാത്രക്കാരായ ജിജി, ചന്ദ്രിക എന്നിവർക്കാണു പരിക്ക്.
അപകടത്തിൽ നിയന്ത്രണംവിട്ട കാർ തൊട്ടടുത്ത മതിലിലിടിച്ചു. പരിക്കേറ്റവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വെെകീട്ട് 4.30നായിരുന്നു അപകടം.
കല്ലൂർ മഠം ആശുപത്രിക്കു സമീപത്തെ കൊടുംവളവിൽ അപകടങ്ങൾ പതിവാണ്. അടുത്തടുത്ത രണ്ടു വളവുകൾ വരുന്നതിനാൽ പലപ്പോഴും വാഹനങ്ങൾക്കു നിയന്ത്രണം നഷ്ടപ്പെടുന്നുണ്ട്. മഴ തുടങ്ങിയതോടെ അപകട സാധ്യതയുമേറി. പാലിയേക്കരയിൽ നിന്നുള്ള സമാന്തരപാത വന്നുചേരുന്നതും മഠത്തിനു സമീപത്തെ വളവിലാണ്.