തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലെ പഴയ ഫയലുകൾ വലിച്ചു കീറി നശിപ്പിക്കുന്നു. പുതുതായി ചാർജെടുത്ത കമ്മീഷണറുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ ഫയലുകൾ നശിപ്പിക്കുന്നതെന്നു പറയുന്നു. ദേവസ്വം ബോർഡ് കെട്ടിടത്തിലെ നാലാം നിലയിലാണ് ചാക്കുകളിലാക്കി കൊണ്ടുവന്നിട്ടിരിക്കുന്ന ഫയലുകൾ എന്താണെന്നു പോലും നോക്കാതെ നശിപ്പിക്കുന്നത്.
ഇതിനെതിരെ ദേവസ്വം ജീവനക്കാർക്കുതന്നെ എതിർപ്പുണ്ടെങ്കിലും പുറത്തു പറഞ്ഞാൽ പ്രതികാര നടപടിയുണ്ടാകുമെന്ന് പേടിച്ച് ആരും മിണ്ടുന്നില്ല. വർഷങ്ങൾ പഴക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട ഫയലുകളും ജീവനക്കാരുടെതന്നെ എന്തെങ്കിലും ആവശ്യം വന്നാൽ വേണ്ട ഫയലുകളുമൊക്കെ നശിപ്പിക്കുന്നവയിൽ പെടുന്നുണ്ടാകുമെന്നതാണ് ആശങ്ക. ഫയലുകൾ ഡിജിറ്റലാക്കണമെന്നത് ഇവിടെ തൽക്കാലം പ്രായോഗികമല്ല. ഫയലുകൾ സൂക്ഷിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടാക്കാതെ നശിപ്പിച്ചു കളഞ്ഞാൽ പല രേഖകളും ഇതോടൊപ്പം ഇല്ലാതാകും.
പെൻഷൻ പറ്റിയ രണ്ടു പേരെ ദിവസക്കൂലിക്കു നിയോ ഗിച്ചാണ് ഫയലുകൾ നശിപ്പിക്കുന്നത്. ഫയലുകൾ കുന്നുകൂടി സ്ഥലം കളയുന്നതിനാലാണ് ശുചീകരണ പ്രവർത്തനമെന്ന പേരിൽ ഫയലുകൾ നശിപ്പിക്കുന്നതെന്നാണ് പുതിയ കമ്മീഷണറുടെ നിലപാട്.