പുതുക്കാട്: മുരിയാട് ഓടികൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കല്ലൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ഭുവനേശ്വരി അമ്മ ബസിലെ ഡ്രൈവർ നന്തിപുലം സ്വദേശി കുന്നത്തുപറന്പിൽ വാസുവിന്റെ മകൻ ഷിജു (39) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ വെള്ളിലാംകുന്നിലാണ് സംഭവം.
സ്റ്റോപ്പിൽ നിർത്തിയ ബസ് എടുക്കാതായതിനെ തുടർന്ന് നോക്കിയപ്പോഴാണ് ഡ്രൈവർ തളർന്ന് ഇരിക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സബിത. മക്കൾ: ശ്രീഹരി, ശ്രീലയ.