പോത്താനിക്കാട്: മാസങ്ങള്‍ക്ക് മുമ്പ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ച അടിവാട് ചിറയില്‍ മാലിന്യം നിറഞ്ഞ് ഉപയോഗ്യശൂന്യമായി. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ചിറയിലേക്ക് വലിച്ചെറിഞ്ഞ സ്ഥിതിയിലാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പാണ് 25 ലക്ഷം രുപ മുടക്കി സംരക്ഷണഭിത്തി ഉള്‍പ്പെടെ നവീകരിച്ച് വെള്ളം വറ്റിച്ച് ചിറ ശുചീകരിച്ചത്. എന്നാല്‍ മാലിന്യം തുടര്‍ന്ന് നിക്ഷേപിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല.
ചിറയ്ക്ക് സമീപത്തുള്ള കെട്ടിടങ്ങളുടെ മുകള്‍ നിലകളിലെ മുറികള്‍ അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അനധികൃതമായി ഇവിടെ താമസിക്കുന്നവരാണ് ചിറയില്‍ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രികാലങ്ങളില്‍ സാമുഹ്യവിരുദ്ധരുടെ ശല്യവു മുണ്ടെ ന്ന പരാതിയും ഉയരുന്നു. എല്ലാ വര്‍ഷവും ചിറ ശുചീകരണം എന്ന പേരില്‍ ലക്ഷങ്ങളാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. അടിവാട് പ്രവര്‍ത്തിക്കുന്ന സംസ്കാരിക സംഘടന അടുത്തിടെ ചിറ ശുദ്ധീകരിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ ഇറങ്ങിയതോടെ ശാരീരികാസ്വസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടതോടെ പിന്‍വാങ്ങുകയായിരുന്നു.
ചിറയില്‍ നിന്നുള്ള മലിന ജലം ഒഴുകി എത്തുന്നത് ചെമ്പഴതോട് വഴി പുളിന്താനം തോട്ടിലേക്കാണ്. പുളിന്താനം തോട് കാളിയാര്‍ പുഴയില്‍ ചേരുന്ന ഭാഗത്താണ് പോത്താനിക്കാട് -പല്ലാരിമംഗലം കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം കുടിവെള്ളം മലിനമാകാനുള്ള സാധ്യതയും കൂടുതലാണ്. ഒന്നരയേക്കറോളം വരുന്ന ചിറയും പരിസരവും സംരക്ഷിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.