ആലുവ: ശക്തമായ കാറ്റിൽ പ്ലാവിന്റെ ചില്ലയും വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണ് റോഡിനരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റ് തകർന്നു. കാറിൽ അപകട സമയത്ത് ആളില്ലായിരുന്നു. ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു.
മുപ്പത്തടം പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായി. കാറ്റിൽ പ്ലാവിന്റെ ചില്ല വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടിടിടത്തായി ഒടിഞ്ഞ് മറിഞ്ഞ് കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.
ഇടപ്പള്ളി സരോവറിൽ വിജയന്റേതാണ് അപകടത്തിൽപ്പെട്ട കാർ. മുപ്പത്തടത്ത് സ്ഥലം വാങ്ങി വിജയൻ വീട് നിർമിക്കുന്നുണ്ട്. ഇവിടെയത്തിയ വിജയൻ കാർ പാർക്ക് ചെയ്ത ശേഷം വീട് നിർമിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.