+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണി​യാ​മ്പു​ഴ റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ്

തൃ​പ്പൂ​ണി​ത്തു​റ: വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ൽ​നി​ന്ന് മാ​ത്തൂ​ർ മേ​ൽ​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​യ​താ​യി കെ. ​ബാ​ബു എം​എ​ൽ​എ അ​റി​യി​ച്ചു.
ക​ണി​യാ​മ്പു​ഴ റോ​ഡി​ന്  വീ​തി കൂ​ട്ടാ​ൻ  റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ്
തൃ​പ്പൂ​ണി​ത്തു​റ: വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ൽ​നി​ന്ന് മാ​ത്തൂ​ർ മേ​ൽ​പ്പാ​ലം വ​രെ​യു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​യ​താ​യി കെ. ​ബാ​ബു എം​എ​ൽ​എ അ​റി​യി​ച്ചു. വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ വീ​തി കൂ​ട്ടു​ക​യും, വ​ള​വു​ക​ൾ നി​വ​ർ​ത്തി​യും 10 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കും. 7.5 മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി റോ​ഡ്, ഒ​രു മീ​റ്റ​ർ വീ​തി​യി​ൽ കാ​ര്യേ​ജ് വേ ​ഇ​രു​വ​ശ​വും, ഡ്രെ​യി​നേ​ജ് ഫെ​സി​ലി​റ്റി എ​ന്നി​വ​യു​ണ്ടാ​കും.
ആ​ദ്യ​ഘ​ട്ട​മാ​യി ന​ട​മ വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ സ​ർ​വേ ന​മ്പ​റി​ൽ​പെ​ട്ട 262 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്കും. വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്ബ് മു​ത​ൽ മാ​ത്തൂ​ർ പാ​ലം വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ്ഥ​ല​മാ​ണ് പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്രാ​രം​ഭ​ന​ട​പ​ടി​യാ​യി ക​ള​ക്ട​ർ അ​ക്വി​സി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ക്കും.
ഫ​ണ്ട്‌ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ക​ണി​യാ​മ്പു​ഴ റോ​ഡി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​പ്പ​റ്റി ക​ഴി​ഞ്ഞ 5ന് ​ദീ​പി​ക​യി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്.