കൊച്ചി: ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 209 പദ്ധതികള്‍ക്ക് അംഗീകാരം നല്കി. 13,41,64,174 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം. കഴിഞ്ഞ ആറിന് ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 84 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 1,078 പ്രോജക്ടുകളിലായി 157 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്കി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളും ഏറ്റവും മികച്ച രീതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പ്രാദേശികമായി തന്നെ ജൈവ, അജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷി സ്കോളര്‍ഷിപ്പ് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഐസിഡിഎസ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.