വൈപ്പിൻ: ഓട്ടത്തിനിടെ നിലച്ചുപോയ സ്വന്തം മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് റോഡുവക്കിൽ ഇരുന്ന മറ്റൊരു മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടന്ന യുവാവിനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനായ ഇടുക്കി കുപ്പച്ചണ്ടി ഇടപ്പറമ്പിൽ സനു(35) ആണ് അറസ്റ്റിലായത്. ഉപേക്ഷിച്ച ബൈക്കിന്റ രേഖകൾ പരിശോധിച്ചാണ് പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഈ മാസം നാലിന് ചെറായി ബേക്കറി വളവിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ചെറായി കളരിക്കൽ സിനോജിന്റേതായിരുന്നു മോഷ്ടിക്കപ്പെട്ട ബൈക്ക്.
മുനമ്പം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് സ്ഥലത്ത് ഉപേക്ഷിച്ച ബൈക്കിന്റെ ആദ്യ ഉടമയെ കണ്ടെത്തുകയും അയാളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.