താഴെക്കാട്: ആളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചിരിയത്ത് വാറുണ്ണി മകൻ പൗലോസ്(83) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 8.30 ന് താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ഓമന, ഡേവിഡ്, വർഗീസ്, ലീന, പരേതനായ ജോബി, സന്തോഷ്, ബീന. മരുമക്കൾ: സെബാസ്റ്റിയൻ, ഷീന, മോളി, വർഗീസ്, സിനി, ജിജി, രാജു.