+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​വീ​ട് കൈ​മാ​റാ​ൻ മ​ന്ത്രി​യെ​ത്തി

കൊ​ച്ചി: വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ ദ​ന്പ​തി​ക​ൾ സ​മ്മാ​നി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റാ​ൻ മ​ന്ത്രി​യെ​ത്തി. ചാ​വ​റ മാ​ട്രി​മ​ണി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട
സ്നേ​ഹ​വീ​ട് കൈ​മാ​റാ​ൻ മ​ന്ത്രി​യെ​ത്തി
കൊ​ച്ചി: വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യു​ടെ സ​ന്തോ​ഷ​ത്തി​ൽ ദ​ന്പ​തി​ക​ൾ സ​മ്മാ​നി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റാ​ൻ മ​ന്ത്രി​യെ​ത്തി. ചാ​വ​റ മാ​ട്രി​മ​ണി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ജോ​ൺ​സ​ൺ സി. ​ഏ​ബ്ര​ഹാ​മും ഭാ​ര്യ മേ​ഘ ജോ​ൺ​സ​ണും ത​ങ്ങ​ളു​ടെ 25-ാം വി​വാ​ഹ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി വ​ഴി ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണു നി​ർ​വ​ഹി​ച്ച​ത്. ന​ന്മ​യു​ള്ള ദ​ന്പ​തി​ക​ളു​ടെ സ്നേ​ഹ​സ​മ്മാ​ന​മാ​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് സ്കൂ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി ച​ക്കാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ൺ​സ​ൺ -മേ​ഘ ദ​ന്പ​തി​ക​ൾ, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സൈ​മ​ൺ പ​ള്ളു​പ്പേ​ട്ട, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ എം.​എം. ഫ്രാ​ൻ​സി​സ്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷീ​ബ ഡ്യൂ​റോം, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി സി​സ്റ്റ​ർ ആ​ന​ന്ദി സേ​വ്യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മോ​ളി ദേ​വ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സു​മി​ത്ത്, ഹൗ​സ് ച​ല​ഞ്ച് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ല്ലി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ 175 -ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. തു​ട​ർ​ന്നു​ള്ള പ​ത്തു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.