ചാലക്കുടി: ചാലക്കുടി പ്രസ് ഫോറത്തിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള കെ.കെ. ചന്ദ്രസേനൻ പുരസ്കാരം കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മലിന്. പത്രപ്രവർത്തകനും ചാലക്കുടി നഗരസഭയുടെ വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച കെ.കെ. ചന്ദ്രസേനന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് 5000 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം. 12നു ചാലക്കുടി പ്രസ്ഫോറം മർച്ചന്റ്സ് ജൂബിലി ഹാളിൽ നടത്തുന്ന സ്മൃതി സംഗമത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സമ്മാനിക്കുമെന്നു പ്രസ്ഫോറം പ്രസിഡന്റ് എം.ജി. ബാബു, സെക്രട്ടറി കെ.വി. ജയൻ, ട്രഷറർ ജോഷി പടയാട്ടിൽ എന്നിവർ അറിയിച്ചു.