തൃശൂർ: സെന്റ് ക്ലെയേഴസ് കോണ്‍വന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലാരിസ് കോണ്ഗ്രിഗേഷൻ അസീസി പ്രൊവിൻസ് എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ ഫിലോ ജീസ് അധ്യക്ഷത വഹിച്ചു.
അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് കുത്തൂർ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റീന മണ്ടുംപാൽ, ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി പോൾ, പൂർവ വിദ്യാർഥിനി ഡോ. ആൻസില്ല ജോസ്, പിടിഎ പ്രസിഡന്റ് പി.ജെ. ഹരിദാസ്, മദർ പിടിഎ പ്രസിഡന്റ സ്മിത ഡോൾഫി എന്നിവർ പ്രസംഗിച്ചു.
അമ്മാടം ജിഎൽപി സ്കൂൾ കെട്ടിട നിർമാണം: ഒരുകോടി അനുവദിച്ചു
അമ്മാടം: ജിഎൽപി സ്കൂൾ കെട്ടിട നിർമാണത്തിന് ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി അനുവദിച്ചെന്നു സി.സി. മുകുന്ദൻ എംഎൽഎ. കാലപ്പഴക്കത്തെത്തുടർന്നു മേൽക്കൂരകളുടെ ഉറപ്പു നഷ്ടപ്പെട്ടതിനാൽ കെട്ടിടങ്ങൾ പൊളിച്ചു പുതിയതു നിർമിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോടു നിർദേശിച്ചെന്നും എംഎൽഎ പറഞ്ഞു.
പച്ചക്കറിത്തൈകൾ വിതരണം ചെയ്തു
പുന്നംപറന്പ്: തെക്കുംകര കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി. കരുമത്ര ഒന്നാം വാർഡിൽ നടന്ന തൈകളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഇമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അശ്യര്യ ഉണ്ണി, മെംബർ പി.ടി. മണികണ്ഠൻ, കൃഷി ഓഫീസർ ജിൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു വാർഡിൽ 5000 തൈകളാണ് വിതരണം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് ഇന്നുച്ചയ്ക്കു രണ്ടിനു വാഴാനി കാഞ്ഞിരം അംഗൻവാടിയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ’ഒരുക്കാം പച്ചക്കറിത്തോട്ടംന്ധ എന്ന വിഷയത്തിൽ ക്ലാസെടുക്കും.