ചാവക്കാട്: റോഡരികിലെ തകർന്ന സ്ലാബിൽ തട്ടി വീണു യുവാവിനു പരിക്ക്. മണത്തല സ്വദേശി ടി.പി. സിയാദി(37) നാണു പരിക്ക്. തലയ്ക്കും കൈകൾക്കും പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു വലതു കൈയ്ക്കു പ്ലാസ്റ്ററിട്ടു. കുന്നംകുളത്ത് സെക്യൂരിറ്റി ജീവനക്കാരനാണു സിയാദ്. കുട്ടിക്കു മരുന്നു വാങ്ങാൻ പോകുന്പോഴാണ് അപകടം.
ചാവക്കാട് സെന്ററിലെ തെക്കേ മൂലയിലെ സ്ലാബ് തകർന്നിട്ട് ഏറെക്കാലമായി. ഇവിടെ അപകടം പതിവാണെന്നു സമീപത്തെ കടക്കാർ പറഞ്ഞു. പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് ആക്ഷേപം.
ചാവക്കാട് സെന്ററിലെ തെക്കേ മൂലയിലെ സ്ലാബ് തകർന്നിട്ട് ഏറെക്കാലമായി. ഇവിടെ അപകടം പതിവാണെന്നു സമീപത്തെ കടക്കാർ പറഞ്ഞു. പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് ആക്ഷേപം.