ഇരിങ്ങാലക്കുട: രചിക്കപ്പെട്ട അക്ഷര ഗ്രന്ഥങ്ങളുടെ ആധികാരികത നവമാധ്യമ സാങ്കേതിക സംവിധാനങ്ങൾക്കില്ലെന്നു മന്ത്രി ആർ. ബിന്ദു. കാക്കത്തിരുത്തി ഗ്രാമീണ വായനശാലയുടെ ഭൂമി ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വായനശാലയ്ക്ക് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ടുതന്ന സിഷോർ ഗ്രൂപ്പിനെ വേദിയിൽ മന്ത്രി അഭിനന്ദിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മുഹമ്മദാലി (സിഷോർ ഗ്രൂപ്പ്) പങ്കെടുത്തു. കെ.വി. സുകുമാരൻ, ബിജോയ് കളരിക്കൽ, ഭരതൻ കണ്ടെങ്ങാട്ടിൽ, കാഞ്ചന രാമചന്ദ്രൻ, സിഷോർ ഹുസൈൻ, സെക്രട്ടറി കെ.വി. ഹരിദാസ്, പ്രസിഡന്റ് സുരേഷ് അരയംപറന്പിൽ എന്നിവർ പ്രസംഗിച്ചു.