കൂരിക്കുഴി: കയ്പമംഗലത്ത് രാവിലെ മത്സ്യബന്ധനത്തിനിറങ്ങിയ വള്ളം തിരയടിച്ചു ഭാഗികമായി തകർന്നു. വഞ്ചിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിങ്ങത്തുരുത്തി സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള വള്ളമാണു ഭാഗികമായി തകർന്നത്. എൻജിനും കേടുപാടുകൾ സംഭവിച്ചു. രാവിലെ ആറിനാണു സംഭവം.
ന്യൂനമർദത്തെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയില്ല. ഉച്ചയോടെ കന്പനിക്കടവിൽ നേരിയ കടലേറ്റവും ഉണ്ടായി. വള്ളവും മറ്റുപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
എൽഡിഎഫിന് വിജയം
ശ്രീനാരായണപുരം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരില്ലാത്ത വിജയം. സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗം എം.ആർ. ജോഷി പ്രസിഡന്റായും സിപിഎമ്മിലെ ഇ.വി. സുരേന്ദ്രൻ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. എം.കെ. ചന്ദ്രൻ, എം.എം. പ്രേംനസീർ, മുഹമ്മദ് സിദ്ധിക്, എം.എസ്. മോഹൻദാസ്, പി.കെ. സലിം, അംബിക, ഇ.ആർ. ജലജ, ഷീജ മുരളി, കെ.കെ. ഉണ്ണിക്കൃഷ്ണൻ, പി. അജിത് കുമാർ എന്നിവരാണു മറ്റ് അംഗങ്ങൾ.