കൊരട്ടി: ദേശീയപാത പെരുന്പിയിൽ മിനി ചരക്കു ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചക്കു പന്ത്രണ്ടരയ്ക്കാണു സംഭവം. റോഡിലുണ്ടായ ഓയിലിന്റെ സാന്നിധ്യവും പൊടുന്നനെയുണ്ടായ ചാറ്റൽ മഴയും മൂലം മിനിലോറി തെന്നി നീങ്ങി ദേശീയപാതക്കും സർവീസ് റോഡിനും ഇടയിലുള്ള ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന രണ്ടു മോട്ടോർ സൈക്കിളുകളും റോഡിലെ ഓയിലിൽ തെന്നിമറിഞ്ഞു.
വേഗത കുറവായതിനാലും തൊട്ടുപിന്നിൽ വാഹനങ്ങളില്ലാതിരുന്നതിനാലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം റോഡിലെ ഓയിലിന്റെ സാന്നിധ്യം കഴുകിക്കളഞ്ഞു. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.