തൃശൂർ: ലഹരിയുടെ ആദ്യ ഉപയോഗം ആവർത്തനത്തിനു കാരണമാകുമെന്നതിനാൽ അകന്നു നിൽക്കാൻ ശ്രദ്ധിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ പറഞ്ഞു.
മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപത സംഘടിപ്പിച്ച ആഗോള പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയത്തിൽ ന്ടന്ന സമ്മേളനത്തിൽ പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സണ്ണി പാലയൂർ ക്ലാസെടുത്തു.
വികാരി ഫാ. ഡോ. ആന്റണി കുരുതുകുളങ്ങര, അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, യൂണിറ്റ് പ്രസിഡന്റ് സി.എഫ്. ജോസ്, പ്രോഗ്രാം കണ്‍വീനർ സിസ്റ്റർ എൻസ്പീഡ്, കൊച്ചുവർക്കി തരകൻ, ലിന്റോ ഫ്രാൻസിസ്, ഷീന ജോസ് തുടങ്ങിയവർ പങ്കെടുത്തു.