കേച്ചേരി: കണ്ടാണശേരി പഞ്ചായത്തിലെ ആളൂർ വെട്ടുകാട് റോഡിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വയനാട് പെരിങ്ങമറ്റത്ത് വീട്ടിൽ ജോബി(28)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.50നായിരുന്നു അപകടം. ആളൂരിൽ തന്നെയുണ്ടായ മറ്റൊരപകടത്തിൽ ആളൂർ കണ്ടിയൂർ ക്ഷേത്രത്തിനുസമീപം സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിക്ക് പരിക്കേറ്റു. ആളൂർ രായ്മരയ്ക്കാർ വീട്ടിൽ സലീമിന്റെ മകൻ സഫാനാണ്(14) പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം. പരിക്കേററവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ചൂണ്ടൽ സെൻറ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി: ആളൂർ റോഡിലെ കേച്ചേരി ഗവ. എൽപി സ്കൂളിന് സമീപം വാൻ നിയന്ത്രണംവിട്ട് മതിലിലിടിച്ച് വാൻ യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. വാൻ ഡ്രൈവർ അത്താണി പനക്കൽ വീട്ടിൽ യേശുദാസിന്റെ മകൻ മാക്സൻ(37), തെക്കുംകര അറങ്ങാശേരി വീട്ടിൽ ജോയ് ആന്റണി(65) എന്നിവർക്കാണു പരിക്ക്. ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം.
കേച്ചേരി: കേച്ചേരി സെന്ററിൽ ബസിൽ കയറുന്നതിനിടയിൽ യാത്രക്കാരനു വീണു പരിക്ക്. ചൂണ്ടൽ തെക്കൂട്ട് വീട്ടിൽ അയ്യപ്പന്റെ മകൻ കുട്ടപ്പനാ(60)ണു പരിക്ക്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിയിട്ട് 5.35നാണ് അപകടം.
തിരുവില്വാമല: തിരുവില്വാമല കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പിക്കപ്പ് വാൻ ഓട്ടോയിലിടിച്ചു ഓട്ടോ ഡ്രൈവർ പട്ടിപ്പറന്പ് സിനോജ് കുമാറിനു പരിക്ക്. സിനോജ് കുമാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് വിദഗ്ധയായ ചികിത്സയ്ക്കായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാൻ ഇടിച്ച ഓട്ടോറിക്ഷ തല കീഴായി റോഡിൽ മറിയുകയായിരുന്നു. ഇടിച്ചതിനുശേഷം പിക്കപ്പ് ആശുപത്രിക്ക് സമീപത്തുള്ള മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. പഴയന്നൂർ പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയ്ക്ക് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാൽ കയറ്റിയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
പറപ്പൂർ: മുള്ളൂർ കായൽ പരിസരത്ത് ബൈക്കിനു പിന്നിൽ ബൈക്കിടിച്ച് ഒരാൾക്കു പരിക്ക്. എളവള്ളി സ്വദേശി പുലിക്കോട്ടിൽ ജോണ് ജോയിക്കാണു പരിക്ക്. ഇദ്ദേഹത്തെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.