വേലൂപ്പാടം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുലിക്കണ്ണി യൂണിറ്റിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടുദിവസം പിന്നിട്ടു.
കന്പനി പടിക്കൽ നടക്കുന്ന സമരം സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ സിഐടിയു പ്രസിഡന്റ് സന്തോഷ് തണ്ടാശേരി, ആലി കുണ്ടുവായിൽ, പി.കെ. ശങ്കരനാരായണൻ, കെ.ബി. സുകുമാരൻ, തങ്കച്ചൻ, കെ.കെ.ശശി തുടങ്ങിയവർ പ്രസംഗിച്ചു.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ശന്പള കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. കെഎഫ്ആർഐയുടെ പുലിക്കണ്ണി യൂണിറ്റിൽ എട്ടു മുതൽ 30 വർഷംവരെ സർവീസുള്ള 33 തൊഴിലാളികളുണ്ട്. 90 ദിവസം കൂടുന്പോൾ കരാർ പുതുക്കേണ്ട അഞ്ച് താത്കാലിക ജീവനക്കാരെ കഴിഞ്ഞ 29ന് പിരിച്ചുവിട്ടു. വർഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വർധിപ്പിച്ച ശന്പളം മുൻകാല പ്രാബല്യത്തോടെ നൽകുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.