ചാവക്കാട്: അഞ്ചങ്ങാടി മേഖലയിൽ രണ്ടാഴ്ചയായി തുടരുന്ന കുഴിപ്പൻ തിരമാലയിൽ ഏഴുമുറിയുള്ള കെട്ടിടം തകർന്നു.
കടൽ കരയിലേക്ക് കയറിഅഹമ്മദ് കുരിക്കൾ റോഡിലേക്കെത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു തീരവാസികൾ പറഞ്ഞു. കടൽക്ഷേഭ വിവരറിഞ്ഞു ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി ഉറപ്പ് നൽകാൻ തുടങ്ങിയിട്ടു കാലമേറെയായെങ്കിലും നടപടിയില്ല. നിരവധി വീടുകളും കെട്ടിടവും തെങ്ങുകളും നിലം പതിച്ചു. കടൽഭിത്തിയും ജിയോ ബാഗും തകർത്താണു കടലേറ്റം. പഞ്ചായത്തിലെ കടലാക്രമണ ഭീഷണിയെക്കുറിച്ച് അടിയന്തര യോഗം നടത്തുമെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
ഉച്ചയ്ക്ക് 12ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടത്തുന്ന യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്, തീരദേശം മെന്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതികളും ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ടി.എൻ പ്രതാപൻ എംപി ഇന്നലെ വൈകിട്ട് കടൽക്ഷേഭ മേഖലയിൽ സന്ദർശനം നടത്തി. മന്ത്രി റോഷി അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ചു.
തീരത്തെ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി്.എച്ച്. റഷീദ് , കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. മുസ്തഖലി തുടങ്ങിയവർ എന്നിവർ ഒപ്പമുണ്ടായിരുന്നു.