ചേർപ്പ്: അതിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട തിരുവുള്ളക്കാവ് കൊഴുക്കുള്ളി പറന്പിൽ ഗണേശന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചത് പുനസ്ഥാപിക്കാൻ നടപടി.
മാസങ്ങൾക്കു മുന്പാണു പണം അടയ്ക്കാത്തതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ഗണേശന്റെ വീട്ടിലെ ഫ്യൂസ് ഉൗരിയത്. കണക്ഷൻ തിരികെ െ ലഭിക്കുന്നതിനായി വൈദ്യുതി ആഫീസ് അധികൃതരുമായി പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വാർഡ് അംഗം ശ്രുതി വിജിൽ എന്നിവർ ബന്ധപ്പെട്ടു.
ബോർഡ് ആയതിനാൽ കുടിശിക ഒഴിവാക്കാൻ സാധിക്കിലായെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചു. തുടർന്ന് ഏതാനും വ്യക്തികളുടെ സഹായത്തോടെ വാർഡ് അംഗം കുടിശികയായ 1600 രൂപ അടയക്കാൻ ചെന്നപ്പോഴാണ് കണക്ഷൻ കട്ട് ചെയ്തു മീറ്റർ ഉൗരിയത് അറിഞ്ഞത്.
പുതിയ കണക്ഷൻ എടുക്കാൻ 4000 രൂപയും ബന്ധപ്പെട്ട പ്രവർത്തികളും ചെയ്ത ശേഷം എത്താനാണ് കെഎസ്ഇബി അധികൃതർ ആവശ്യപ്പെട്ടത്. തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് കളക്ട്രറ്റിലെ ദാരിദ്ര്യ നിർമാർജന വിഭാഗവുമായി ബന്ധപ്പെട്ടതോടെയാണു വൈദ്യുതി പുനസ്ഥാപിക്കാൻ തീരുമാനമായത്.
സംഭവമറിഞ്ഞ് സി.സി. മുകന്ദൻ എം.എൽ.എ. ഇന്നലെ ഗണേശന്റെ വീട് സന്ദർശിച്ചു. വൈദ്യുതി വിളക്ക് തെളിയിച്ചു.
രണ്ട് മണിക്കൂർ ഗണേശന്റെ വീട്ടിൽ ചില വഴിച്ച് ബൾബ് തെളിയിച്ചതിന് ശേഷമാണ് എം.എൽ എ മടങ്ങിയത് പഞ്ചായത്ത് അംഗം ശ്രുതി വിജിൽ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചീനിയർ, പോലീസ് ഉദ്യോസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഗണേശന്റെ വീട്ടിൽ ഇനി വരുന്ന വൈദ്യുതിബില്ലുകൾ സിപിഐ ഉൗരകം ലോക്കൽ കമ്മിറ്റി അടയ്ക്കുമെന്ന് അസി സെക്രട്ടറി ഷെമീർ അറിയിച്ചു.