തൃശൂർ: ഉൽപാദന മേഖലയ്ക്ക് വലിയ മാറ്റം ഉണ്ടായാൽ മാത്രമേ വികസന രംഗത്തും മാറ്റം ഉണ്ടാകൂവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി ചെലവ് കുറച്ചാൽ മാത്രമേ കുറഞ്ഞ ചെലവിൽ വൈദ്യുതി നൽകാൻ കഴിയൂ.
പാലയ്ക്കൽ 33 കെവി സബ് സ്റ്റേഷൻ 110 കെ.വിയാക്കി ശേഷി വർധിപ്പിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അന്പതിനായിരം പേർക്ക് തടസരഹിതമായി വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ വൈദ്യുതി ഉൽപാദനത്തിൽ 500 മെഗാ വാട്ടിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. 1500 മെഗാ വാട്ടിന്റെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും 5,00,000 കാർഷിക ആവശ്യത്തിനുള്ള പന്പ് സെറ്റുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സബ്സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നിലവിൽ ചേർപ്പ് സബ്സ്റ്റേഷനെ മാത്രം ആശ്രയിച്ചിരുന്ന പാലയ്ക്കൽ സബ് സ്റ്റേഷൻ, ഇനിമുതൽ മാടക്കത്തറയിൽ നിന്നും വലപ്പാട്ടു നിന്നും വ്യത്യസ്ത 110 കെ.വി. ഫീഡറുകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ തടസരഹിതമായി വൈദ്യുതി പ്രദേശത്ത് ലഭ്യമാകും. അവിണിശ്ശേരി പഞ്ചായത്തിലെ മുഴുവൻ ഉപഭോക്താക്കൾക്ക് മാത്രമല്ല കൂർക്കഞ്ചേരി, ഒല്ലൂർ, അമ്മാടം ഇലക്ട്രിക്കൽ സെക്ഷനുകളിലും ഉള്ള ഏകദേശം അരലക്ഷത്തിൽ പരം ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ സുനിൽ ചാണാശേരി തുടങ്ങിയവർ പങ്കെടുത്തു.