കൊടുങ്ങല്ലൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ ജൂലൈ മൂന്നിന് ആരംഭിക്കുന്ന റെഗുലർ, ഹോളിഡേ പിഎസ് സി പരിശീലന ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ന്യൂനപക്ഷ ഉദ്യോഗാർഥികൾക്കാണ് ആറുമാസം ദൈർഘ്യമുള്ള കോഴ്സുകളിൽ പ്രവേശനം. 20നുള്ളിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെടാം. ഫോണ്: 0480- 2804859, 9747419201.
തൃശൂർ എക്സൽ അക്കാദമി (9847276657), കേച്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റ് (97477520181)എന്നിവയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ബാച്ചുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം.
കേരള കോൺഗ്രസ് ജേക്കബ്
ജില്ലാ നേതൃത്വ പഠനക്യാന്പ്
തൃശൂർ: കേരള കോൺഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ പഠനക്യാന്പ് പത്തിനു രാവിലെ പത്തിന് തൃശൂർ സിഎംഎസ് സ്കൂൾ ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി ചെയർമാൻ വാക്കനാട്ട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11നു "ഇന്ത്യൻ രാഷ്ട്രീയം എങ്ങോട്ട്' എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ജോർജ് പൊടിപ്പാറ പ്രസംഗിക്കും. ക്യാന്പിൽ രാഷ്ട്രീയ, കാർഷിക പ്രമേയാവതരണം നടക്കും. വൈകിട്ട് നാലിനു സമാപന സമ്മേളനം പാർട്ടി ലീഡർ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസൺ ആലപ്പാട്ട്, ജോയ്സൺ ചാലിശേരി എന്നിവരും പങ്കെടുത്തു.